മുക്കം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശ വർക്കർമാർക്കാണ് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്കാ ഗാന്ധി വക ഓണക്കോടി സമ്മാനിച്ചത്. പാർലമെന്റ് മണ്ഡലതല വിതരണോദ്ഘാടനം മുക്കത്ത് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് എ.പി അനിൽ കുമാർ എം.എൽ.എ നിർവഹിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് നടന്ന ചടങ്ങിൽ ആശാവർക്കർമാർ സന്തോഷപൂർവം ഓണക്കോടി സ്വീകരിച്ചു. ഓണാശംസകൾ നേർന്നും ആശാവർക്കർമാരുടെ സേവനങ്ങളെ പ്രകീർത്തിച്ചുമുള്ള കത്തും ഓണക്കോടിയോടൊപ്പം കൈമാറി. ആശമാരുടെ