റോഡിലെ കുഴിയടയ്ക്കൽ വൈകുന്നു; അങ്ങാടിപ്പുറത്ത് ഇന്ന് യുഡിഎഫ് ഉപരോധ സമരം നടത്തി. പ്രവർത്തകരെ റോഡിൽനിന്ന് നീക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം.യുഡിഎഫ് അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 30 നാണ് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് റോഡ് ഉപരോധ സമരം നടത്തിയത്. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു