കോഴിക്കോട്: ഹണിട്രാപ്പിൽ പെടുത്തി പ്രവാസി യുവാവ് വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ തട്ടിപ്പുവീരൻ മുഹമ്മദ് റഹീസിനെ (23) എരഞ്ഞിപ്പാലത്തുനിന്നും തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അടക്കം പ്രതികളായ ഒൻപത് പേരെയും കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തതായി നടക്കാവ് പോലീസ് ഇന്ന് രാത്രി എട്ടിന് വ്യക്തമാക്കി. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം (21), വിഷ്ണു നിവാസിൽ ജിഷ്ണു (24), പുളിക്കൽ വീട്ടിൽ അബു താഹിർ (24), തെങ്ങാനി വീട്ടിൽ മുഹമ്മദ് അർസെൽ (21), പാലത്തി വീട്ടിൽ മുഹമ്മദ് സിനാ