പെരിക്കല്ലൂരിൽ കാനാട്ട് മലയിൽ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ മുഴുവൻ കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും, സ്ഫോടക വസ്തുക്കളും മദ്യവും പിടികൂടിയ കേസിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.സിപിഎമ്മിന്റെ നേതൃത്വത്തിൽ പെരിക്കല്ലൂർ ടൗണിൽ ഇന്ന് പ്രതിഷേധ സദസ്സ് നടത്തി.സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. സി.പി വിൻസന്റ് അധ്യക്ഷത വഹിച്ചു