നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ച് മറിഞ്ഞു മലപ്പുറം ഇരുമ്പുഴി മണ്ണാത്തിപ്പാറയിൽ ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം നടന്നത്, കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു തൊട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് താഴേക്ക് മറിയുകയായിരുന്നു, കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശികളായ പിതാവും മാതാവും മകനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ബ്രെസ്സ കാർ ആണ് അപകടത്തിൽപ്പെട്ടത്. എയർബാഗ് പ്രവർത്തിച്ചത് കൊണ്ട് യാത്രക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.