രാജ്യത്തെ പൗരന്മാരുടെ സമ്മതിദാന അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നൈറ്റ് മാർച്ച് നടത്തിയത്. മാർച്ച് ടൗൺ ചുറ്റി ജംഗ്ഷനിൽ സമാപിച്ചു. കോൺഗ്രസിന്റെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു