ജില്ലയിൽ വീണ്ടും തെരുവ് നായകളുടെ പരാക്രമം. മുണ്ടയാട് വാരം ഐ.എം.ടി സ്കൂളിന് സമീപം തെരുവ് നായയുടെ അക്രമത്തിൻ വഴി യാത്രക്കാരിയായ സ്ത്രീ ഉൾപ്പെടെ നിരവധിപേർക്ക് കടിയേറ്റു. വ്യാഴാഴ്ച്ച രാവിലെ 10 ഭായാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ 2പേരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ സമീപത്തെ ആശുപത്രികളിൽ ചികിൽസ തേടി. നായയുടെ ആക്രമം വർധിക്കുമ്പോഴും ഇവയെ നിയന്ത്രിക്കാൻ യാതൊരു ഇടപെടലും അധികൃതർ നടത്താത്തതിൽ ജനരോഷം ശക്തമാണ്