Thiruvananthapuram, Thiruvananthapuram | Aug 29, 2025
ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും വികസനക്ഷേമ പ്രവർത്തനങ്ങൾ ഒഴിവാക്കുന്ന നില സംസ്ഥാനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയെ ഇത്രയധികം ശക്തിപ്പെടുത്തിയ മറ്റൊരുകാലം ചരിത്രത്തിൽ കാണാൻ കഴിയില്ല.