ഷൊർണൂരിൽ കാറും ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഷൊർണൂർ തൃശ്ശൂർ പാതയിൽ എസ് എം ബി ജംക്ഷന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന കാർ നിയന്ത്രണംവിട്ട് ബസിൽ ഇടിക്കുകയും തുടർന്ന് പുറകിലോട്ട് വന്ന കാർ ബൈക്കിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും പരികേറ്റു. ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന് വലിയ തകർച്ച നേരിട്ടു. ബസിന്റെ ടയർ നീങ്ങാൻ കഴിയാതെ കുടുങ്ങി.