പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യ കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. കൊൽക്കത്ത സ്വദേശികളായ ഷീല, ജിയാറുൽ ദമ്പതികളുടെ കുട്ടിയെന്നാണ് സംശയം. ഇവർ വീട് പൂട്ടി പോയ നിലയിലാണ്. എന്നാൽ ഇവരുടെ രണ്ടു മക്കൾ ഇവിടെത്തന്നെയുണ്ട്. വൈകിട്ട് 5 മണിയോടെ മാലിന്യ കൂമ്പാരത്തിൽ നായ്ക്കൾ തിരഞ്ഞപ്പോൾ ദുർഗന്ധം ഉയർന്നു. അപ്പോൾ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം പുറത്തു കാണുകയായിരുന്നു. പെൺകുഞ്ഞാണ് മരിച്ചത്