പാലക്കാട് കൊപ്പം വിളത്തൂരിൽ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. പാറക്കൽ മൂസയുടെ ഉടമസ്ഥതയിലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഞായറാഴ്ച രാത്രി 8:30 യോടെയായിരുന്നു സംഭവം. ഷൊർണൂരിൽ നിന്ന് രണ്ട് യൂണിറ്റ്, പെരിന്തൽമണ്ണയിൽ നിന്ന് ഒരു യൂണിറ്റ്, തിരൂരിൽ നിന്ന് ഒരു യൂണിറ്റ് എന്നിവ ഉടനെ സ്ഥലത്തെത്തും. സമീപത്ത് നിരവധി വീടുകൾ ഉള്ളതിനാൽ തീപടരുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്