തൊടുപുഴ കരിക്കാമറ്റം കുടുംബം സൗജന്യമായി നൽകിയ മൂന്നു സെൻറ് സ്ഥലത്തിൻറെ ആധാരമാണ് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് കരിക്കാമറ്റം കുടുംബത്തിൽ നിന്നും ഏറ്റുവാങ്ങിയത്. വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്ക് വാർഡ് നല്ല പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ നീനു പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആധാരം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഏറ്റുവാങ്ങിയത്.