ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച അമ്പലംമുക്ക് - പരുത്തിപ്പാറ റോഡിലെ വയലിക്കട വളവിൽ അപകടങ്ങൾ ആവർത്തിക്കുന്നതായ പരാതിയെ തുടർന്ന് അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. സ്ഥലം സന്ദർശിച്ചു. റോഡ് നവീകരിച്ചതോടെ അമിത വേഗതയിൽ പാഞ്ഞു വരുന്ന വാഹനങ്ങൾ വയലിക്കടയ്ക്ക് സമീപം ഇറക്കവും വളവും വരുന്ന ഭാഗത്തെ വീടുകളുടെ മതിലുകളിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം