ഈ മാസം 20 ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഒരുക്കങ്ങൾ ദ്രുതഗതിയിൽ . പ്രളയത്തിൽ തകർന്ന രാമ മൂർത്തി മണ്ഡപ പ്രദേശത്ത് ജർമൻ സാങ്കേതിക വിദ്യയിൽ 30,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന പന്തലിൻ്റെ നിർമാണം പുരോഗമിക്കുന്നു. ഉദ്ഘാടന സമ്മേളനം നടക്കുന്ന ഇവിടെ 3000 പേർക്ക് ഇരിക്കാം.