മലമ്പുഴ സ്റ്റേഷൻ ജനമൈത്രി പോലീസിന്റെ പ്രൗഢ പദ്ധതിയായ "ലക്ഷ്യം മുന്നോട്ട് " പദ്ധതി ആനക്കല്ലിൽ സജീവമായി . പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മലമ്പുഴ സ്റ്റേഷനിലെ മുൻ എസ് എച്ച് ഒ സുജിത് പത്തു കുട്ടികളുമായിആരംഭിച്ച പി എസ് സി കോച്ചിങ്ങ് ക്ലാസ് ഇന്ന് നാൽപതിൽ പരം കുട്ടികളാണ് പൊതു വിജ്ഞാനം സ്വായത്തമാക്കാനായി ലകഷ്യം മുന്നോട്ടിലെത്തുന്നത്. ഒരു വിദ്യാർത്ഥിക്ക് പോലീസിൽ ജോലി ലഭിക്കുകയും അഞ്ചു പേർ പി എസ്സിലീ സ്റ്റിൽ ഇടം പിടിക്കുകയും ചെയ്തതോടെയാണ് പോലീസിന്റെ ലക്ഷ്യം മുന്നോട്ട് മുന്നോട്ട് പോവുന്നത്.