വഴിക്കടവിൽവിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ വിൽപനക്കായി കൈവശം വെച്ച 210 ഗ്രാം കഞ്ചാവുമായി മരുത കീരിപൊട്ടി സ്വദേശി വളപ്പിൽ നിധിൻ,മരുത കെട്ടുങ്ങൽ സ്വദേശി അനന്തു എന്നിവരെയാണ് വഴിക്കടവ് പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. മരുത പരലുണ്ടയിലുള നിധിന്റെ ബന്ധുവീട്ടിൽ ഇരുവരും കഞ്ചാവ് പാക്കുചെയ്യുന്നുണ്ട് എന്ന് നിലമ്പൂർ DYSP സാജു. കെ.അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.