യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏനാത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.കോൺഗ്രസ് ഏനാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പ്രതിഷേധ സദസ്സ് മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു.പൊലീസ് സ്റ്റേഷനുകൾ നീതി കിട്ടാത്ത ഭയപ്പെടുത്തുന്ന കേന്ദ്രങ്ങളായി അധഃപതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.