എതിർ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ തെറ്റായ ദിശയിൽ വന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.