വടക്കൻ പറവൂരിലെ ബീവറേജ് ഷോപ്പിൽ നിന്ന് ഒരു കേസ് മദ്യം മോഷ്ടിച്ച നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വെടിമര സ്വദേശികളായ നാലു പേരെയാണ് വടക്കൻ പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.പിടിയിലായ രണ്ടുപേർ പ്രായപൂർത്തിയാകാത്ത ആളുകളാണ്.ഇവരെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.പിടിയിലായത് രണ്ടുപേരാണ് ബീവറേജിന് അകത്തു കയറി മദ്യം മോഷ്ടിച്ചത്. രണ്ടുപേർ പുറത്ത് നിൽക്കുകയായിരുന്നു