Download Now Banner

This browser does not support the video element.

പട്ടാമ്പി: മുഹമ്മദ് മുഹ്‌സിൻ MLA എത്തി, കളറായി കാരക്കാട് നബിദിനാഘോഷം

Pattambi, Palakkad | Sep 6, 2025
ജന്മനാട്ടിൽ നബിദിനാഘോഷം കളറാക്കി മുഹമ്മദ് മുഹ്‌സിൻ എം എൽ എ. പാലക്കാട് ഓങ്ങല്ലൂരിലെ കാരക്കാട് പ്രദേശത്താണ് ആട്ടവും പാട്ടുമൊക്കെയായി നബിദിനാഘോഷം നടന്നത്. ഉച്ചയോട് കൂടി നാട്ടിൽ എത്തിയ മുഹമ്മദ് മുഹ്‌സിൻ എം എൽ എ മദ്രസ കമ്മറ്റികളുടെ നബിദിനാഘോഷത്തിൽ പങ്കുചേർന്നു. മാപ്പിളപ്പാട്ട് കലാകാരൻ യൂസഫ് കാരക്കാടും ആഘോഷത്തിൽ പങ്കുചേർന്നു. ചെറുപ്പകാലത്തെ ഓർമകളുമായി കാരക്കാട് ബസ് സ്റ്റോപ്പിലിരുന്ന് യൂസഫ് കാരക്കാട് പാടുകയും മുഹമ്മദ് മുഹ്‌സിൻ എം എൽ എ ഉൾപ്പടെയുള്ള പഴയ ചങ്ങാതി കൂട്ടം കൂടെ കൂടുകയും ചെയ്തു.
Read More News
T & CPrivacy PolicyContact Us