പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. ചെമണ്ണൂരിനടുത്ത് ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. കൊന്നത് ഊരിൽ തന്നെയുള്ള ഈശ്വരനാണ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വെട്ടുകയായിരുന്നുവെന്ന് വിവരം. അരിവാൾ ഉപയോഗിച്ചാണ് വെട്ടിയത്. ഓണ പരിപാടിക്കിടെ ഈശ്വരനും ഭാര്യയും തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ ഇടപെട്ട് പിരിച്ച് വിട്ടത് മണികണ്ഠൻ ആയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിന് കയ്യിലിരുന്ന അരിവാൾ ഉപയോഗിച്ച് ഉന്നതിക്ക് മുന്നിലെ റോഡിൽ വെച്ച് വെട്ടുകയായിരുന്നുവെന്ന് പുതൂർ പൊലിസ് പറഞ്ഞു.