കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോചിതനായി മൂന്നാം ദിനം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ഒല്ലൂർ സ്വദേശി സോഡ ബാബുവെന്ന ബാബുരാജ് വീണ്ടും അകത്തായി. കണ്ണൂർ എസ് എൻ പാർക്കിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹീറോ ഗ്ളാമർ ബൈക്കാണ് ഇയാൾ കഴിഞ്ഞ എട്ടിന് മോഷ്ടിച്ചത്. ഇതിനു ശേഷം പൊലിസ് നടത്തിയ അന്വേഷണത്തിൽ മോഷണം പോയ ബൈക്ക് കൊയിലാണ്ടിയിൽ വിറ്റതായി കണ്ടെത്തി.