മട്ടാഞ്ചേരി ജീവമാതാ പള്ളിയിലെ നേർച്ച പെട്ടി മോഷ്ടിച്ച് ബാഗിൽ ഇട്ട് കൊണ്ടുപോകുന്ന CC TV ദൃശ്യം ഇന്ന് വൈകിട്ട് 5 മണിക്ക് പുറത്തുവന്നു രണ്ടുപേരാണ് പള്ളിയുടെ തുറന്നിട്ട വാതിലിലൂടെ ഉള്ളിൽ കയറി നേർച്ചപ്പെട്ടി ബാഗിനുള്ളിൽ ആക്കി കടന്നു കളഞ്ഞത്.പള്ളി വികാരിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. മുൻപും ഇത്തരം മോഷണ ശ്രമങ്ങൾ അധികൃതർ പിടികൂടിയിട്ടുണ്ട്. 26 ആം തീയതിയാണ് പള്ളിയിലെ നേർച്ചപ്പെട്ടി മോഷ്ടിക്കപ്പെട്ടത് എന്നാൽ നേർച്ചപ്പെട്ടി മോഷണം പോയ കാര്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നില്ല.