ഓണത്തിന് മുന്നോടിയായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ, ജില്ലയിലെ വിവിധ ഭാഗങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന തുടരുന്നു. ബുധനാഴ്ച രാവിലേ മുതൽ വൈകുന്നേരം 6 മണിവരെ ഒറ്റപ്പാലം, പാലക്കാട് സർക്കിളുകൾക്ക് കീഴിലും വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക് പോസ്റ്റുകളിലുമായി 74 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 18 സാംപിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്തുന്നതിനും, വിലക്കയറ്റവും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും തടയുന്നത് ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന.