കണ്ണൂർ മാട്ടുൽ മാട്ടുൽ ഒണ്ടേൻ വളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനേയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കോട്ടാറ്റ് സ്വദേശിയായ ക്ഷീര കർഷകനിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 32600/- രൂപ അയച്ച് വാങ്ങുന്നതിന് സ്വന്തം ബാങ്ക് അക്കൗണ്ട് കമ്മീഷൻ കൈപ്പറ്റി ടെലഗ്രാം വഴി പരിചയപ്പെട്ട പ്രതികൾക്ക് നൽകി തട്ടിപ്പിന് കൂട്ടുനിന്നതിനാണ് ഇയാൾ പിടിയിലായത്.