പ്രണയം നിരസിച്ച യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റു. നെന്മാറ എൻ.എസ്.എസ് കോളേജിനു സമീപം വലതലയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വലതല സ്വദേശി സജീഷ് കുമാർ(45), മകൾ ശ്രുതി (22) എന്നിവർക്കാണ് വെട്ടേറ്റത്. തുടർന്ന് ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മേലാർകോട് കൂളിയാട് സ്വദേശി ഗിരീഷാണ് (29) മകളെയും അച്ഛനെയും വീടുകയറി ആക്രമിച്ചത്. ആലത്തൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.