കോഴിക്കോട്: ലൈംഗിക ചൂഷണ വിവാദങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാൻ നിർബന്ധിതനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധങ്ങൾ രാഹുലിന്റെ ഉറ്റ സുഹൃത്തായ വടകര എം.പി ഷാഫി പറമ്പിലിന് നേർക്ക് തിരിച്ചുവിടാനുള്ള സി.പി.എം നീക്കത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിലിന്റെ മറവിൽ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമം. സുഹൃദ് ബന്ധത്തിന്റെ പേരു പറഞ്ഞാണ് സി.പി.എം വട