രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് പ്രതി ഷേധ പ്രകടനങ്ങൾ നടത്തിയത്. കൊല്ലം ടൗൺ, കടയ്ക്കൽ, അഞ്ചാലുംമൂട്, പത്ത നാപുരം, എഴുകോൺ തുടങ്ങിയ സ്ഥലങ്ങളി ലാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. എഴുകോണിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് ഡിവൈഎഫ്ഐയുടെ വിവിധ നേതാക്കൾ നേതൃത്വം നൽകി.