പുനലൂർ നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിലാണ് കഴിഞ്ഞ രാത്രിയിൽ സംഭവം നടന്നത്.പമ്പിൽ എത്തി വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാരൻ ഇന്ധനം നിറച്ചു തീർന്നപ്പോഴേക്കും ഡ്രൈവർ വാഹനം മുന്നോട്ടെടുത്ത് ഓടിച്ചു പോവുകയായിരുന്നു. ജീവനക്കാരൻ പിന്നാലെ ഓടിയെങ്കിലും വാഹനം നിർത്തിയില്ല. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇന്ന് പോലീസിൽ പരാതി നൽകി.