മൃഗസംരക്ഷണ വകുപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇ-സമൃദ്ധയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂരിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു.പത്തനംതിട്ട ജില്ലയിലെ എല്ലാ വെറ്ററിനറി ആശുപത്രിയിലും ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്മെന്റ് സിസ്റ്റം പൂര്‍ണതോതില്‍ സജ്ജമായതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി.കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്പ് സമര്‍പ്പണവും ഇ-സമൃദ്ധ വെബ്‌സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ നടന്നു.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി ആശുപത്രികള്‍ ആധുനികവല്‍ക്കരണം ഉൾപ്പെടെ വിവിധ ലക്ഷ്യങ്ങളോടെയാണ് പദ്ധതി.