വയനാട് ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിനു സമയവും ശക്തമായ ശബ്ദത്തോടെ മണ്ണ് ഒലിച്ചു വരുന്നതിനാൽ പ്രദേശത്തു നിന്ന് വൈകുന്നേരത്തോടെ ആളുകളെ മാറ്റി.പോലീസ്, ഫയർഫോഴ്സ്, ചുരം ഗ്രീൻ ബ്രിഗഡ് മുതലായ എല്ലാ രക്ഷാപ്രവർത്തകരെയും സ്ഥലത്തുനിന്നു മാറ്റി. ഇനി മഴ മാറാതെ മറ്റു പ്രവർത്തികൾ ഒന്നും ചെയ്യാൻ സാധിക്കില്ല.ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്.മുന്നറിയിപ്പ് അവഗണിച്ച് ആരും ചുരത്തിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ അറിയിച്ചു