അഴീക്കോട് പൂച്ചക്കടവിലാണ് ഇന്ന് രാവിലെ മലമ്പാമ്പിനെ കണ്ടെത്തിയത്. പുഴയോട് ചേർന്നുള്ള സ്ഥലത്ത് വീടിൻ്റെ വേലിയിൽ കെട്ടിയിട്ട വലയിലാണ് ഏഴടിയോളം നീളമുള്ള മലമ്പാമ്പ് കുടുങ്ങിയത്. പരിസരവാസികളായ അബ്ദുൾ ഹബീബ്, മുഹമ്മദ്, യാസിർ എന്നിവരുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി. പിന്നീട് സ്നേക്ക് റെസ്ക്യൂവർ കണ്ണൻ അഷ്ടപദിക്ക് പാമ്പിനെ കൈമാറി.