മാള വലിയപറമ്പ് സ്വദേശി 19 വയസുള്ള അജയ്, സഹോദരൻ 18 വയസുള്ള രോഹിത്ത് എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉഴുവത്തുകടവ് സ്വദേശി അനന്തുവിൻ്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.