അടൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരവെ, നീല ട്രോളി ബാഗുമായി യുവാവ് രാഹുലിന്റെ വീടിന് സമീപം എത്തിയത് സംഘർഷത്തിനിടയാക്കി. തൂവയൂർ ജങ്ഷനിൽ കട നടത്തുന്ന ഒരു യുവാവാണ് ബാഗുമായി എത്തിയത്. ഇയാൾ സി.പി.എം അനുഭാവിയാണന്നും പറയുന്നു . രാഹുലിനെതിരെ യുവതികൾ പരാതിയുമായി എത്തിയതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്ന രാഹുൽ ദിവസങ്ങളായി സ്വന്തം വീട്ടിൽ തന്നെ കഴിയുകയാണ്.