നിയന്ത്രണം വിട്ട കാർ കൽകെട്ട് നിർമാണ തൊഴിലാളികളുടെ ഇടയിലേക്ക് ഇടിച്ചു കയറി അപകടം. ഇടിയുടെ ആഘാതത്തിൽ ഒരാൾ വാഹനത്തിന്റെയും കൽക്കെട്ടിന്റെയും ഇടയിൽ പെടുകയായിരുന്നു. മറ്റു രണ്ടു പേർക്ക് സാരമായ പരിക്കേറ്റെങ്കിലും വാഹനത്തിനടിയിൽ പെട്ടയാളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.