പറവൂരിൽ മാനസിക രോഗിയായ അനുജന്റെ വെട്ടേറ്റ് ജ്യേഷ്ഠന് പരിക്കേറ്റു. പറവൂർ കൂനമ്മാവ് സ്വദേശി സജീഷിനെയാണ് സഹോദരൻ സജിത്ത് വെട്ടി പരിക്കേൽപ്പിച്ചത്.വെട്ടേറ്റ സജീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥിതി ഗുരുതരമായതിനാൽ വെട്ടേറ്റ് ആളെ വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതായി പറവൂർ എസ് ഐ ബിബിൻ അറിയിച്ചു.വെട്ടിയ യുവാവിനെ മാനസിക ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എസ് ഐ വൈകിട്ട് നാലുമണിക്ക് സ്റ്റേഷനിൽ പറഞ്ഞു.