കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താവക്കര ക്യാംപസിൽ ഉണ്ടായ സംഘർഷത്തിൽ പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത എസ്എഫ്ഐ -MSF, KSU സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 200 ലധികം പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. എസ് എഫ് ഐ സംസ്ഥാന സെകട്ടറി പി എസ് സഞ്ജീവ്, എം എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സി കെ നജാഫ്, കെ എസ് യു സംസ്ഥാന ജന.സെക്രട്ടറി ഫർഹാൻ മുണ്ടേരി തുടങ്ങിയവരെ പ്രതി ചേർത്താണ് കേസെടുത്തതെന്ന് ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കോടേരി വ്യാഴാഴ്ച്ച പകൽ 11 ഓടെ പറഞ്ഞു