ഓണാഘോഷം റിയൽ കേരള സ്റ്റോറി ആണെന്നും അഭൂതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ശ്രദ്ധേയമായെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ സമാപനം കനകക്കുന്ന് നിശാഗന്ധിയിൽ ഇന്ന് രാത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണ ഓണം കാണാൻ എത്തി. ലോകത്തിലെ 50 ടൂറിസം കേന്ദ്രങ്ങൾ എടുത്താൽ അതിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്.