ലൈസൻസ് പുതുക്കാൻ ഒരു ദിവസം വൈകി എന്ന കാരണം പറഞ്ഞ് വള്ളത്തിന് രണ്ടര ലക്ഷം രൂപ പിഴയിട്ട സംഭവത്തിൽ കായലിൽ വള്ളം നിരത്തി പ്രതിഷേധിച്ച് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ 'ജപമാല എന്ന വള്ളത്തിന് ഫിഷറീസ് വകുപ്പ് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് ആണ് വൈപ്പിനിൽ മത്സ്യത്തൊഴിലാളികൾ 100ലധികം വള്ളങ്ങൾ കായലിൽ നിരത്തി പ്രതിഷേധിച്ചത്.തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചതോടെ വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള റോ റോ സർവീസും തടസ്സപ്പെട്ടു.