Thiruvananthapuram, Thiruvananthapuram | Aug 29, 2025
ജില്ലാ വികസന സമിതിയുടെ ആഗസ്റ്റ് മാസത്തെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെയും വട്ടിയൂർക്കാവ്, വർക്കല, ആറ്റിങ്ങൽ നിയമസഭ മണ്ഡലങ്ങളിലെയും വികസന പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തിൽ വിലയിരുത്തി.