തോട്ടാശ്ശേരി വീട്ടിൽ സുജിത്തിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് വൺവേ സിസ്റ്റം തെറ്റിച്ചു വന്ന ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന വലിയപറമ്പിൽ ലിമിറ്റഡ് സ്റ്റോപ്പ് എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചത്. അപകടത്തിൽ ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദ് അനസ് ദാരുണമായി മരണപ്പെട്ടിരുന്നു.