ആദ്യഘട്ടമായി ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് ഹെവി വെഹിക്കിള്‍ സ്റ്റോപ്പറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കൂടാതെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ റൂഫിംഗ് പെയിന്റിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കൂടാതെ മുഴുവന്‍ സമയ സെക്യൂരിറ്റിയേയും നിയമിക്കും. നഗരസഭാ വക ബസ്റ്റാന്‍ഡ് എന്ന പേര് ആലേഖനം ചെയ്ത കമാനം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. കട്ടപ്പന ബസ്റ്റാന്‍ഡുമായി ബന്ധപ്പെട്ട ഉണ്ടായ എല്ലാ പരാതികളും പരിഹരിക്കും വിധത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്നത്.