ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആറന്മുള അഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ യുവതിയാണ് മരിച്ചത്.മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു. മണിയോടെയാണ് സംഭവം. ആഞ്ഞിലിമൂട്ടിൽ കടവിൽ നിന്നും യുവതി ആറ്റിലേക്ക് ചാടുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് വിവരം വള്ളം കളി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എൻഡിആർഎഫ് സംഘത്തെ അറിയിച്ചു.