ഇരുമ്പുപാലം പള്ളിപടിക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ അടിമാലി ആയിരം ഏക്കര്‍ സ്വദേശി ജ്ഞാനീശ്വരന്‍ മരിച്ചു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഹോണ്ട ആക്ടീവയാണ് മരിച്ച ജ്ഞാനീശ്വരന്‍ ഓടിച്ചിരുന്നത്. ആയിരം ഏക്കറില്‍ താമസിച്ചിരുന്ന ജ്ഞാനീശ്വരന്‍ ഏതാനും നാളുകളായി പൈങ്ങോട്ടൂരിലാണ് താമസിച്ച് വന്നിരുന്നത്. അപകട ശേഷം ജ്ഞാനീശ്വരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് തുടര്‍ നടപടി സ്വീകരിച്ചു