കുണ്ടായി പാഡിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളിയായ കൊല്ലേരി അഷറഫിന്റെ പശുക്കുട്ടിയാണ് ചത്തത്. പാഡിയോട് ചേർന്ന് കെട്ടിയിട്ട പശുക്കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. പശുക്കുട്ടിയുടെ ശരീര ഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്. പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പുലി സമീപത്തെ റബർ തോട്ടത്തിലേക്ക് പോയതായി വീട്ടുകാർ പറഞ്ഞു. ഇന്ന് പുലർച്ചയായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും ഇവിടെ പുലി ഇറങ്ങിയതായി നാട്ടുകാർ പറയുന്നുണ്ട്.