എം സി റോഡിൽ ഏനാത്ത് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറിലിടിച്ച ശേഷം യൂസ്ഡ് വാഹ്ന ഷോറൂമിലേക്ക് ഇടിച്ചു കയറി. കാർ യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു.കണ്ടെയ്നർ ലോറിയിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.യൂസ്ഡ് ബൈക്കുകളും കാറുകളും വിൽക്കുന്ന കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.സമീപമുണ്ടായിരുന്ന ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.