പിണറായിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിലായി. കൂത്തുപറമ്പ് കോട്ടയം മലബാറിലെ സജിന മൻസിൽ സ്വദേശിയായ വികെ. അബ്ദുൽ സഹദിനെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി എ.സി.പി കിരൺ പി.ബി.യുടെ നിർദ്ദേശത്തെ തുടർന്ന് തലശ്ശേരി എ.എസ്.പി. സ്ക്വാഡും കണ്ണൂർ സിറ്റി ഡാൻസാഫ് സംഘവും പിണറായി പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ കമ്പൗണ്ടർ ഷോപ്പിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 4.97 ഗ്രാം എംഡിഎംഎ സഹദിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റ് രേഖപ്പെടു ത്തിയ ശേഷം പ്രതിയെ തലശ്ശേരി കോടതിയിൽ പകൽ 10 ഓടെ ഹാജരാക്കി റിമാൻഡ് ചെയ്തു.