മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ആംബുലന്‍സ് ഡ്രൈവറെ എക്‌സൈസ് പിടികൂടി. എക്‌സൈസ് സംഘം തളിപ്പറമ്പ് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കണ്ടിവാതുക്ക ലില്‍ വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം കണ്ടി വാതുക്കല്‍ താമസിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ കായക്കൂല്‍ പുതിയ പുരയില്‍ വീട്ടില്‍ കെ.പി.മുസ്തഫ പിടിയിലായത്. തളിപ്പറമ്പ് എക് സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെ ക്ടര്‍ പി.കെ.രാജീവന്റെ നേതൃത്വത്തിലാണ് പ്രതി യെ അറസ്റ്റ് ചെയ്തത്.ആശുപത്രികളിലേക്ക് പോകുമ്പോള്‍ അവിടെനിന്നും എം.ഡി.എം.എ ശേഖരിച്ച് നാട്ടിലെത്തിക്കും.