മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായാണ് സുഹൃത്തും ഗുരുവായൂരിലെ സാംസ്കാരിക പ്രവർത്തകനുമായ ബാബുരാജ് ഗുരുവായൂർ ഗുരുവായൂരപ്പന് പാൽപ്പായസമടക്കമുള്ള വഴിപാടുകൾ നടത്തിയത്. പിന്നണി ഗായകൻ പി ഉണ്ണികൃഷ്ണൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പായസ വിതരണം ഉദ്ഘാടനം ചെയ്തു. സംഗീത മേഖലയിലെ ദേശീയ അവാർഡ് ജേതാവും പി ഉണ്ണികൃഷ്ണന്റെ മകളുമായ ഉത്തരയും മഹാ നടന് പിറന്നാളാശംസകൾ നേർന്നു.