വീടിനോട് ചേർന്ന് പശുക്കളെ വളർത്താൻ അയൽവാസി തൊഴുത്ത് നിർമ്മിച്ചതിനെതിരെ നൽകിയ പരാതിയിൽ പോലീസും പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് വൈത്തിരി ചുണ്ടവയൽ റഫീഖ് അച്ചാണി കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇത് സംബന്ധിച്ച് കളക്ടർ 2മാസം മുമ്പ് പരാതി നൽകിയതിൽ ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്തിനോട് നിർദ്ദേശിച്ചെങ്കിലും ഇതുവരെയും റിപ്പോർട്ട് നൽകാൻ തയ്യാറായില്ലെന്നും ഇവർ പറഞ്ഞു